മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് അധ്യാപകന്റെ ആത്മഹത്യ; ഭാര്യയെ അതേ സ്‌കൂളില്‍ നിയമിച്ച് സര്‍ക്കാര്‍

സ്‌കൂളിലെ താത്കാലിക തൂപ്പുകാരിയായിട്ടായിരുന്നു അനീഷിന്റെ ഭാര്യ ഷൈനിക്ക് സ്‌കൂള്‍ ആദ്യം ജോലി നല്‍കിയത്
മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് അധ്യാപകന്റെ ആത്മഹത്യ; ഭാര്യയെ അതേ സ്‌കൂളില്‍ നിയമിച്ച് സര്‍ക്കാര്‍

തിരൂരങ്ങാടി: മാനേജ്‌മെന്റിന്റെപീഡനത്തെ തുടര്‍ന്ന്‌ ജീവനൊടുക്കിയ അധ്യാപകന്റെ ഭാര്യയെ അതേ സ്‌കൂളില്‍ അധ്യാപികയായി നിയമിച്ച് സര്‍ക്കാര്‍. മാനേജ്‌മെന്റിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. 

മൂന്നിയൂര്‍ എംഎച്ച്എസ്എസ് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ.കെ.അനീഷാണ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കണം എന്ന സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് സ്‌കൂളിലെ താത്കാലിക തൂപ്പുകാരിയായിട്ടായിരുന്നു അനീഷിന്റെ ഭാര്യ ഷൈനിക്ക് സ്‌കൂള്‍ ആദ്യം ജോലി നല്‍കിയത്.

അനീഷിന്റെ സ്ഥാനത്ത് മറ്റൊരു നിയമനം മാനേജ്‌മെന്റ് നടത്തുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഷൈനി സര്‍്ക്കാരിനെ സമീപിച്ചു. കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ യുക്തമായ തീരുമാനം എടുക്കാനായിരുന്നു കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. 

സ്‌കൂളിലെ പ്യൂണിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചുള്ള പീഡനങ്ങളെ തുടര്‍ന്ന് 2014 സെപ്തംബര്‍ രണ്ടിനായിരുന്നു അനീഷ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ലോഡ്ജ് മുറിയില്‍ സൈതലവി എന്നും അനീഷ് ചോര കൊണ്ട് എഴുതിയിരുന്നു. മുസ്ലീം ലീഗ് നേതാവായിരുന്ന വി.പി.സൈതാലവിയായിരുന്നു ആ സമയം സ്‌കൂള്‍ മാനേജര്‍. കേസ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com