സാലറി ചലഞ്ചില്‍ ആശ്വാസ വഴിയൊരുക്കി സര്‍ക്കാര്‍; ശമ്പള പരിഷ്‌കരണത്തിന്റെ നാലാം ഗഡു പണമായി നല്‍കും

സാലറി ചലഞ്ചില്‍ ആശ്വാസ വഴിയൊരുക്കി സര്‍ക്കാര്‍; ശമ്പള പരിഷ്‌കരണത്തിന്റെ നാലാം ഗഡു പണമായി നല്‍കും

കൈയില്‍ കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കും

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ക്ക്  ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്. ശമ്പളപെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാം ഗഡു പണമായി ഒന്നാം തിയ്യതി നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം. കൈയില്‍ കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കും. 

ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ആദ്യമൂന്ന് ഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു.  നാലാംഗഡു 7.6ശതമാനം പലിശയോടെ് ജീവനക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം.

ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതോടെ അതുവഴി ശമ്പളത്തിലുണ്ടാകുന്ന കുറവ്, ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടല്‍. നിലവില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് സാലറി ചാലഞ്ചിനോടുള്ള എതിര്‍പ്പ് ഇതുമൂലം ഒഴിവായിക്കിട്ടുമെന്നും ധനവകുപ്പ് പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com