ഹായ് പറയൂ; ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കിയാല്‍ രസീത് വാട്‌സാപ്പില്‍ വരും

രസീത് വാട്‌സാപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു മെസ്സേജ് അയക്കുക. 
ഹായ് പറയൂ; ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കിയാല്‍ രസീത് വാട്‌സാപ്പില്‍ വരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്‌സാപ്പിലൂടെയും ലഭിക്കുമെന്ന് മുഖ്യമന്ത്രി. ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവര്‍ക്ക് ഈ സേവനം വഴി രസീത് ലഭ്യമാവുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രസീത് വാട്‌സാപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു മെസ്സേജ് അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള്‍ കൈമാറുക. ബാങ്കുമായി വിവരങ്ങള്‍ ഒത്തുനോക്കിയതിനു ശേഷം നിങ്ങള്‍ക്ക് രസീതിന്റ സോഫ്റ്റ് കോപ്പി വാട്ട്‌സാപ്പില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്‌സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാര്‍. 
ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവര്‍ക്ക് ഈ സേവനം വഴി രസീത് ലഭ്യമാവും.

രസീത് വാട്‌സാപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു മെസ്സേജ് അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള്‍ കൈമാറുക. ബാങ്കുമായി വിവരങ്ങള്‍ ഒത്തുനോക്കിയതിനു ശേഷം നിങ്ങള്‍ക്ക് രസീതിന്റ സോഫ്റ്റ് കോപ്പി വാട്ട്‌സാപ്പില്‍ ലഭിക്കും.

രസീത് ലഭിക്കുന്നതിന് receipts.cmdrf.kerala.gov.in എന്ന സൈറ്റും ഉപയോഗിക്കാം. ഈ വെബ് സൈറ്റില്‍ പണമടച്ച ബാങ്കിംഗ് രീതി തിരഞ്ഞെടുത്തു സംഭാവന വിവരങ്ങള്‍ നല്‍കിയാല്‍ ടിക്കറ്റു നമ്പര്‍ ലഭിക്കും. ബാങ്ക് രേഖകളുമായി ഒത്തുനോക്കി രസീതുകള്‍ പ്രിന്റു ചെയ്യാനുള്ള സന്ദേശം ഇമെയില്‍ ആയി അയച്ചു കൊടുക്കും. ഈ സന്ദേശം ലഭിച്ചാല്‍ സൈറ്റില്‍ പ്രവേശിച്ച് ടിക്കറ്റു നമ്പര്‍ നല്‍കി രസീതുകള്‍ പ്രിന്റ് ചെയ്യാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com