പതിനാറു വർഷങ്ങൾക്കുശേഷം കാർ മോഷണക്കേസിലെ പ്രതി അറസ്റ്റിൽ; പിടിയിലായത് തൃക്കാക്കരയിൽ നിന്ന്
By സമകാലിക മലയാളം ഡെസ്ക് | Published: 15th September 2018 11:41 PM |
Last Updated: 15th September 2018 11:41 PM | A+A A- |

കൊച്ചി: പതിനാറു വർഷത്തിനുശേഷം കാർ മോഷണക്കേസിലെ പ്രതി പൊലീസ് പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശിയായ 39കാരൻ ജോണിയാണ് പിടിയിലായത്. മൂന്നു പ്രതികളുണ്ടായിരുന്ന കേസ്സിലെ മറ്റ് രണ്ട് പ്രതികളെ പൊലീസ് പിടികൂടുകയും ഇവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.
ഷൊർണൂർ കവളപ്പാറയിൽ ചന്ദ്രശേഖരൻ എന്നയാളുടെ കാറാണ് ഈ മൂവർ സംഘം മോഷ്ടിച്ചത്. 2002ലാണ് വീട്ടുമുട്ടത്തുനിന്നും നിർത്തിയിട്ടിരുന്ന മാരുതി കാർ മോഷണം പോയത്. കേസ്സിലെ മറ്റ് രണ്ട് പ്രതികളായ ബിജു, ജോസ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നെന്നും ഇപ്പോൾ പിടിയിലായ ജോണി കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.