'ഇത് ലിംഗവിവേചനത്തിനെതിരെ  പൊരുതി നേടിയത്' ; കോട്ടയം മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ സമരം വിജയം

സമയ പരിധി രാത്രി 9.30 വരെ ആക്കി ഉയര്‍ത്താന്‍  പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതോടെയാണ് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം വിദ്യാര്‍ത്ഥിനികള്‍ അവസാനിപ്പിച്ചത്.
'ഇത് ലിംഗവിവേചനത്തിനെതിരെ  പൊരുതി നേടിയത്' ; കോട്ടയം മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ സമരം വിജയം

 കോട്ടയം: ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിന് നിലവിലുള്ള സമയ പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തി വന്ന സമരത്തിന് ശുഭപര്യവസാനം.  പെണ്‍കുട്ടികള്‍ വൈകുന്നേരം 7.30 ന് ഹോസ്റ്റലില്‍ കയറണമെന്ന അധികൃതരുടെ വിവേചനപരമായ നിലപാടിനെതിരെയായിരുന്നു സമരം.   സമയ പരിധി രാത്രി 9.30 വരെ ആക്കി ഉയര്‍ത്താന്‍  പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതോടെയാണ് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം വിദ്യാര്‍ത്ഥിനികള്‍ അവസാനിപ്പിച്ചത്.

മറ്റെല്ലാ മെഡിക്കല്‍ കോളെജുകളിലുമുള്ളത് പോലെ ലിംഗവിവേചനമില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യമാണ് മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തിയത്.  വാര്‍ഡനില്‍ നിന്നോ അസിസ്റ്റന്റ് വാര്‍ഡനില്‍ നിന്നോ വൈകി ഹോസ്റ്റലില്‍ എത്താനുള്ള പാസ് ലഭിക്കാത്ത പക്ഷം വൈകിട്ട് 7.30 ന് മുമ്പ് എംബിബിഎസ് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ കയറണമെന്നായിരുന്നു നിബന്ധന. വൈകിയെത്താനുള്ള സമയ പരിധി പരമാവധി രാത്രി പത്ത് മണി വരെ ആയിരുന്നു. അതും ആഴ്ചയില്‍ ഒന്നെന്ന കണക്കില്‍.

വൈകിയെത്തുമെന്നുള്ളവര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ഈ പാസുകള്‍ കൈപ്പറ്റണമെന്നും നിയമാവലിയില്‍ എഴുതിയിരുന്നതാണ് വിവാദമായത്. വിദ്യാര്‍ത്ഥിനികളോടുള്ള വിവേചനത്തിനെതിരെ സംഘടിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുകയായിരുന്നു. 

വൈകിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ എവിടെയങ്കിലും പൊയ്‌ക്കൊള്ളൂ എന്ന് മറുപടി നല്‍കിയവര്‍ക്കെതിരെയുള്ള വിജയമാണിതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com