തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ സഹായിക്കുകയാണ് വേണ്ടത്: സാലറി ചലഞ്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കെ.ടി ജലീല്‍

പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍
തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ സഹായിക്കുകയാണ് വേണ്ടത്: സാലറി ചലഞ്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കെ.ടി ജലീല്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. ഇത്രയുംകാലം തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ അവരെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

സാലറി ചലഞ്ചിന് എതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സാലറി ചലഞ്ചിന് എതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പ്രതിപകക്ഷ നേതാവ് അടക്കമുള്ള നേതാക്കളും വിമര്‍ശനമുന്നയിച്ചിരുന്നു. 

സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ സര്‍വീസ് സംഘടനയിലെ അംഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ അനുകൂല സംഘടനകളിലും ചലഞ്ചിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സിപിഎം അനുകൂല സംഘടന നേതാവ് കൂടിയായ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ സാലറി ചലഞ്ചിനോട് എതിരഭിപ്രായം പറഞ്ഞപ്പോള്‍ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. പിന്നീട് ഇദ്ദേഹം മാപ്പ് പറയുകയും സ്ഥലം മാറ്റ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com