പ​തി​നാ​റു വ​ർ​ഷ​ങ്ങൾക്കുശേഷം കാ​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അറസ്റ്റിൽ; പിടിയിലായത് തൃ​ക്കാ​ക്ക​രയിൽ നിന്ന് 

മൂ​ന്നു പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേസ്സിലെ മറ്റ് രണ്ട് പ്രതികളെ പൊലീ​സ് പി​ടി​കൂ​ടു​ക​യും ഇ​വ​ർക്ക് ശി​ക്ഷ ലഭിക്കുകയും ചെ​യ്തിരുന്നു
 പ​തി​നാ​റു വ​ർ​ഷ​ങ്ങൾക്കുശേഷം കാ​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അറസ്റ്റിൽ; പിടിയിലായത് തൃ​ക്കാ​ക്ക​രയിൽ നിന്ന് 

കൊച്ചി: പ​തി​നാ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം കാ​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശിയായ 39കാരൻ ജോണിയാണ് പിടിയിലായത്. മൂ​ന്നു പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേസ്സിലെ മറ്റ് രണ്ട് പ്രതികളെ പൊലീ​സ് പി​ടി​കൂ​ടു​ക​യും ഇ​വ​ർക്ക് ശി​ക്ഷ ലഭിക്കുകയും ചെ​യ്തിരുന്നു.  

ഷൊ​ർ​ണൂ​ർ ക​വ​ള​പ്പാ​റയിൽ  ച​ന്ദ്ര​ശേ​ഖ​ര​ൻ എന്നയാളുടെ കാറാണ് ഈ മൂവർ സംഘം മോഷ്ടിച്ചത്. 2002ലാണ് വീട്ടുമുട്ടത്തുനിന്നും നിർത്തിയിട്ടിരുന്ന മാരുതി കാർ‌ മോഷണം പോയത്. കേസ്സിലെ മറ്റ് രണ്ട് പ്രതികളായ ബിജു, ജോസ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നെന്നും ഇപ്പോൾ പിടിയിലായ ജോ​ണി കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com