അമ്പരപ്പിന് വിരാമം; ആ കിണര്‍ നിറഞ്ഞൊഴുകിയത് പ്രളയാനന്തര പ്രതിഭാസമല്ല

ഇടപ്പള്ളി ടോളില്‍ മൂന്ന് ദിവസമായി കിണര്‍ നിറഞ്ഞൊഴുകിയപ്പോള്‍ സമീപവാസികള്‍ അമ്പരന്നു
അമ്പരപ്പിന് വിരാമം; ആ കിണര്‍ നിറഞ്ഞൊഴുകിയത് പ്രളയാനന്തര പ്രതിഭാസമല്ല

കൊച്ചി: ഇടപ്പള്ളി ടോളില്‍ മൂന്ന് ദിവസമായി കിണര്‍ നിറഞ്ഞൊഴുകിയപ്പോള്‍ സമീപവാസികള്‍ അമ്പരന്നു. പ്രളയാനന്തരപ്രതിഭാസമാണെന്ന് പലരും ധരിച്ചു. രാത്രിയില്‍ വെള്ളം കൂടുതലായി പുറത്തേക്ക് ഒഴുകി. 

അന്വേഷണം മുറുകിയപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൊട്ടിയതാണോയെന്ന സംശയം ഉയര്‍ന്നു.ഉദ്യോഗസ്ഥരെത്തി കിണറിന് സമീപം കോണ്‍ക്രീറ്റ് റോഡ് വെട്ടിപ്പൊളിച്ചു നോക്കിയപ്പോഴാണ് സത്യം പുറത്തായത്.

റോഡിനടിയില്‍ പൊട്ടിയ പൈപ്പില്‍ നിന്നുള്ള വെള്ളം കോണ്‍ക്രീറ്റ് പാളികള്‍ ഭേദിച്ചു പുറത്തുകടക്കാന്‍ വഴിയില്ലാത്തതിനാല്‍ തൊട്ടടുത്ത കിണറിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കുടിവെള്ള പൈപ്പിന്റെ ചോര്‍ച്ച അടച്ചതോടെ കിണറില്‍ നിന്നും ഒഴുക്കും നിന്നു. വിദേശത്ത് സോഫ്ട് വെയര്‍ എന്‍ജിനിയറായ പ്രീതി മനോജിന്റെ സ്ഥലത്തെ കിണറാണ് പ്രളയപ്രതിഭാസമായത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com