കെഎസ്ആര്‍ടിസി അയ്യപ്പഭക്തരെ പിഴിഞ്ഞ് നഷ്ടം നികത്തേണ്ട; പമ്പയില്‍ അമിതനിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് 

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതാണ് പരാതിക്ക് കാരണം
കെഎസ്ആര്‍ടിസി അയ്യപ്പഭക്തരെ പിഴിഞ്ഞ് നഷ്ടം നികത്തേണ്ട; പമ്പയില്‍ അമിതനിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് 

പത്തനംതിട്ട:  പമ്പയില്‍ കെഎസ്ആര്‍ടിസി അമിതനിരക്ക് ഈടാക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതാണ് പരാതിക്ക് കാരണം. ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. 

നിരക്ക് ഉടന്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട പത്മകുമാര്‍, അല്ലെങ്കില്‍ ബസ് വാടകയ്ക്ക് എടുത്ത് പകരം സംവിധാനമൊരുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല മണ്ഡലക്കാലം ആരംഭിക്കാന്‍ ഇനി രണ്ട് മാസം മാത്രം അവശേഷിക്കേയാണ് കെഎസ്ആര്‍ടിസിക്കെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. ഇതിന് മുന്‍പ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്ത അയ്യപ്പഭക്തരില്‍ നിന്ന് കെഎസ്ആര്‍ടിസി അമിതമായ നിരക്ക് ഈടാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com