ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് വേണ്ട ; വകുപ്പുമേധാവികളോട് ചീഫ് സെക്രട്ടറി

നിര്‍ബന്ധിത വിഭവ സമാഹരണം സദുദ്ദേശത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു
ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് വേണ്ട ; വകുപ്പുമേധാവികളോട് ചീഫ് സെക്രട്ടറി

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. വകുപ്പ് സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്ന സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടി എടുത്തത് വിവാദമായ സാഹചര്യത്തിലാണ് ചെഫ് സെക്രട്ടറിയുടെ ഇടപെടല്‍. 

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവ സമാഹരണം പാടില്ല. നിര്‍ബന്ധിത വിഭവ സമാഹരണം സദുദ്ദേശത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. സ്വമേധയാ നല്‍കുന്ന പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. 

പ്രളയത്തില്‍ നശിച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ നിര്‍ബന്ധ പൂര്‍വം ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ അടക്കം രംഗത്തു വന്നിരുന്നു. സര്‍ക്കാരിന്റേത് ഗുണ്ടാപ്പിരിവ് ആണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com