ചാരക്കേസിലെ വിവാദ നായിക കോടതിയിലേക്ക്;നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് മറിയം റഷീദ കോടതിയെ സമീപിക്കുന്നത്
ചാരക്കേസിലെ വിവാദ നായിക കോടതിയിലേക്ക്;നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം

ചെന്നൈ: ചാരക്കേസിലെ വിവാദ നായിക മറിയം റഷീദ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് മറിയം റഷീദ കോടതിയെ സമീപിക്കുന്നത്. 

കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ടാകും കോടതിയെ സമീപിക്കുക. ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന എസ്.വിജയന്‍ എന്നിവര്‍ക്കെതിരേയും, കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാകും കോടതിയില്‍ കേസ് നല്‍കുന്നത്. 

ചാരക്കേസില്‍ നമ്പി നാരായണന്റെ പേര് പറാന്‍ വേണ്ടി അവര്‍ എന്ന അതിക്രൂരമായി പീഡിപ്പിച്ചു. ഇതിലൂടെ തനിക്കുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മറിയം റഷീദ പറയുന്നു. ചികിത്സയിക്കായി ഇന്ത്യയില്‍ എത്തിയതായിരുന്നു താനും ഫൗസിയ ഹസനും. ഞങ്ങളെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

മാലിയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച സമയമായിരുന്നതിനാല്‍ തിരികെ പോകുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വിജയന്‍ തന്റെ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയും, 18 ദിവസത്തിന് ശേഷം അധികൃത താമസം ആരോപിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും എന്നെ പീഡിപ്പിച്ചു, എന്നാല്‍ എല്ലാവരുടേയും പേരുകള്‍ അറിയില്ല. തന്നെ ചാരക്കേസില്‍ കുടുക്കിയാല്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് വിജയന്‍ കരുതിയതെന്നും മറിയം റഷീദ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com