മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; ഭരണ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി വേണം

കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. ചോദ്യം ചെയ്യലിന് വിധേയമാവാന്‍ വേണ്ടി പലവട്ടം കേരളത്തിലേക്ക് പോകേണ്ടി വരും
മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; ഭരണ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി വേണം

ന്യൂഡല്‍ഹി: മാര്‍പാപ്പയ്ക്ക് ലൈംഗീകാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കത്ത്. തല്‍ക്കാലം ഭരണചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നതെന്ന് ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. ചോദ്യം ചെയ്യലിന് വിധേയമാവാന്‍ വേണ്ടി പലവട്ടം കേരളത്തിലേക്ക് പോകേണ്ടി വരും. അതിനാല്‍ ബിഷപ്പ് ഹൗസിന്റെ ഭരണ ചുമതലയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അനുമതി നല്‍കണം. ഉടന്‍ അനുവാദം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു. 

ഞായറാഴ്ച രാത്രിയോടെയാണ് കത്ത് നല്‍കിയിരിക്കുന്നത്. ബിഷപ്പ് എന്ന നിലയിലെ തന്റെ ചുമതലകള്‍ ബിഷപ്പ് ഹൗസിലെ മുതിര്‍ന്ന വൈദീകന് നല്‍കി കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ബുധനാഴ്ചയാണ് ജലന്ധര്‍ ബിഷപ്പിനോട് ഹാജരാവാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com