ലെവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും രണ്ടുവയസ്സുകാരിയും ട്രയിന്‍ തട്ടി മരിച്ചു

തൃശൂരില്‍ കൊരട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ലെവല്‍ക്രോസ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊരട്ടി: ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു. തൃശൂരില്‍ കൊരട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ലെവല്‍ക്രോസ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മംഗലശ്ശേരി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി (56) പേരക്കുട്ടി ജുവാന മേരി വില്‍സണ്‍ (2) ആണ് മരിച്ചത്. 

ട്രയിന്‍ വരുന്നതറിയാതെ ക്രോസ് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com