അറസ്റ്റിന് സാധ്യത; ജലന്ധര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും  

അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്
അറസ്റ്റിന് സാധ്യത; ജലന്ധര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും  

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സാധ്യത. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും ഹൈക്കോടതിയെ സമീപിക്കുക. 

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നാളെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതിനാല്‍ രാവിലെ ഹര്‍ജി സമര്‍പ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് ശ്രമം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിന് നീക്കമുണ്ടായാല്‍ അത് തടയാനായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. കന്യാസ്ത്രിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദവുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ് ഇന്ന് കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി രൂപത പിആര്‍ഒയ്ക്കും അടുത്ത അനുയായിയുമായ ഫാദര്‍ പീറ്റര്‍ കാവുംപുറത്തിനുമൊപ്പം ബിഷപ്പ് ജലന്തറില്‍ നിന്ന് തിരിച്ചെന്നാണ് സൂചനകള്‍.  നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയ്യാറാക്കിയ അന്വേഷണ സംഘത്തിനുമുന്നില്‍ വസ്തുതപരമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com