എന്റെയും കളക്ടറുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല തുക സമാഹരിക്കുന്നത്: എംഎം മണി

ജോയ്‌സ് ജോര്‍ജ് എംപിയും ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണു മന്ത്രിയുടെ വിമര്‍ശനം.
എന്റെയും കളക്ടറുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല തുക സമാഹരിക്കുന്നത്: എംഎം മണി

ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കട്ടപ്പന ബ്ലോക്ക് പരിധിയില്‍നിന്നുള്ള തുക കുറഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ജോയ്‌സ് ജോര്‍ജ് എംപിയും ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണു മന്ത്രിയുടെ വിമര്‍ശനം.

തുക കുറഞ്ഞ് പോയതിന് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതികളെ മന്ത്രി നിശിതമായി വിമര്‍ശിച്ചു. 'ആരുടെയും കുടുംബസ്വത്തല്ല തരാന്‍ ആവശ്യപ്പെട്ടത്. എന്റെയും കലക്ടറുടെയും വീട്ടിലേയ്ക്കു കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി കൂടുതല്‍ തുക കൃത്യമായി കലക്ടറേറ്റില്‍ ഏല്‍പ്പിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല'- എംഎം മണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com