ജാതി സംവരണം: എന്‍എസ്എസും എസ്എന്‍ഡിപി യോഗവും സുപ്രിം കോടതിയില്‍ ഏറ്റുമുട്ടലിലേക്ക് 

ജാതി സംവരണം: എന്‍എസ്എസും എസ്എന്‍ഡിപി യോഗവും സുപ്രിം കോടതിയില്‍ ഏറ്റുമുട്ടലിലേക്ക് 
ജാതി സംവരണം: എന്‍എസ്എസും എസ്എന്‍ഡിപി യോഗവും സുപ്രിം കോടതിയില്‍ ഏറ്റുമുട്ടലിലേക്ക് 

കൊല്ലം: സംവരണ കേസില്‍ എന്‍എസ്എസും എസ്എന്‍ഡിപി യോഗവും സുപ്രിം കോടതിയില്‍ ഏറ്റുമുട്ടലിലേക്ക്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ എന്‍എസ്എസ് നല്‍കിയ കേസില്‍ കക്ഷിചേരാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചു. 

ജാതി അടിസ്ഥാനത്തിലുള്ള സംവരണം സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് കേസില്‍ കക്ഷിചേരാനുള്ള എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗമാണ് കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. സാമ്പത്തിക സംവരണം നടപ്പാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്‍എസ്എസ് നടപടിയെന്നു യോഗം വിലയിരുത്തി. 

എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ്റ് നേതൃത്വങ്ങള്‍ക്കെതിരെ അനാവശ്യപ്രചാരണവും അപകീര്‍ത്തിപരമായ പ്രസ്താവനകളും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നേതൃയോഗം ഉദ്ഘാടനം ചെയ്ത ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ.ബാബുവിന്റെയും കെ.എം.മാണിയുടെയും രാഷ്്ട്രീയഭാവി നശിപ്പിച്ച ബാര്‍ കോഴ ആരോപണത്തിന്റെ സ്രഷ്ടാവ് യോഗത്തിനും തനിക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നിലുണ്ട്. കോടികളുമായി മുങ്ങിയ ഇദ്ദേഹം മാണിയുടെ രാഷ്ട്രീയജീവിതം തകര്‍ത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. പടനായകനെ തോല്‍പ്പിച്ചു പടയെ ഛിന്നഭിന്നമാക്കാനുള്ള അടവുനയമാണു തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നിലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com