ന്യൂനമര്‍ദം രൂപപ്പെടുന്നു, മൂന്ന് ദിവസം നേരിയ മഴ, 21ന് ശേഷം ശക്തി കൂടിയേക്കും

ഇത് കേരളത്തിലെ മഴയേയും സ്വാധീനിക്കുന്നതോടെ 21 മുതല്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചേക്കും
ന്യൂനമര്‍ദം രൂപപ്പെടുന്നു, മൂന്ന് ദിവസം നേരിയ മഴ, 21ന് ശേഷം ശക്തി കൂടിയേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നു. ഇത് കേരളത്തില്‍ നേരിയ മഴയ്ക്ക് സാധ്യത സൃഷ്ടിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെട്ട് 48 മണിക്കൂറിനകം ഇത് ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റേയും തെക്കന്‍ ഒഡിഷയുടേയും തീരത്തേക്ക് എത്തും. ഇത് കേരളത്തിലെ മഴയേയും സ്വാധീനിക്കുന്നതോടെ 21 മുതല്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചേക്കും. 

ഫിലിപ്പീന്‍സിലുണ്ടായ മംഖൂട് ചുഴലിക്കാറ്റ് സംസ്ഥാനത്തിന് മഴ ലഭിക്കാനുള്ള സാധ്യത കുറച്ചിരുന്നു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴയാണ് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com