പത്തടി അകലെ നിന്നിരുന്ന തെങ്ങ് ഇപ്പോള്‍ 20 അടി അകലെ; അത്ഭുതപ്രതിഭാസത്തിന്റെ ഭീതിയില്‍ ജനം

കനത്ത മഴയാണ് ഇവിടെ വീടുകള്‍ക്ക് അടിയിലെ മണ്ണ് ഒഴികിപോകുന്നതിന് ഇടയാക്കിയത് എങ്കിലും ഭൂമി വിണ്ടുകീറല്‍ ഇവിടെ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്
ഫോട്ടോ കടപ്പാട് മലയാള മനോരമ
ഫോട്ടോ കടപ്പാട് മലയാള മനോരമ

കരിമ്പന്‍: പത്തടി ദൂരെ നിന്നിരുന്ന തെങ്ങ് ഇപ്പോള്‍ 20 അടി ദൂരെ നില്‍ക്കുന്നു. പ്രളയത്തിന് പിന്നാലെ റോഡിലെ വിള്ളലും, വീട് ഇടിഞ്ഞ് താഴലും എല്ലാം ഇടുക്കി  കരിമ്പന്‍ പ്രദേശത്തുകാരുടെ കണ്‍മുന്നില്‍ നിന്നും മായുന്നില്ല. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും അവരുടെ ഭീതി വിട്ടൊഴിയുന്നില്ല. 

ഓഗസ്റ്റ് 12 മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് റോഡിന് മുകളിലുണ്ടായ വിള്ളലോടെയാണ് അത്ഭുതപ്രതിഭാസങ്ങള്‍ക്ക് തുടക്കമാകുന്നത്. കരിമ്പന്‍ വിമലഗിരി പ്രദേശത്തായിരുന്നു കനത്ത മഴയെ തുടര്‍ന്ന് വീട് ഇടിഞ്ഞു താണത്. സ്‌കൂള്‍ അധ്യാപകനായ വേളവേലില്‍ പോള്‍ വര്‍ഗീസിന്റെ പണിതു കൊണ്ടിരുന്ന വീട് തെന്നി വലിഞ്ഞു മാറുകയായിരുന്നു. 

സോയില്‍ പൈപ്പിങ്ങിനെ തുടര്‍ന്ന് വീടിരുന്നതിന് താഴെ ഭൂമിക്കടിയിലെ മണ്ണ് ഒഴുകി പോവുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ ബീം ഉള്‍പ്പെടെ വിണ്ട് അകന്നു മാറി. മാത്രമല്ല, പത്തടി അകലെ നിന്നിരുന്ന തെങ്ങ് ഇപ്പോള്‍ 20 അടി മാറി നില്‍ക്കുകയും ചെയ്യുന്നു. 

പൂമാംകണ്ടം ഭാഗത്തും ഭൂമി ഇടിഞ്ഞ് വീടുകള്‍ക്ക് ഭീഷണി തീര്‍ക്കുന്നു. ഓഗസ്റ്റിലെ കനത്ത മഴയാണ് ഇവിടെ വീടുകള്‍ക്ക് അടിയിലെ മണ്ണ് ഒഴികിപോകുന്നതിന് ഇടയാക്കിയത് എങ്കിലും ഭൂമി വിണ്ടുകീറല്‍ ഇവിടെ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com