ബലാല്‍ത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസമില്ലെന്ന് കോട്ടയം എസ്പി

ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബലാല്‍ത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസമില്ലെന്ന് കോട്ടയം എസ്പി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസമില്ലെന്ന് കോട്ടയം എസ്പി. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു എന്നത് അറസ്റ്റിന് തടസമല്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐജി വിജയ് സാക്കറെയുമായി എസ്പി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ചോദ്യം ചെയ്യലിനായി നാളെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടയിലാണ് ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടുമിനിറ്റുകൊണ്ട് എല്ലാ നടപടികളും തീര്‍ന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com