ആയുര്‍വേദ ആശുപത്രികളില്‍ ഇനി ബ്രഡ്ഡില്ല, പകരം പുട്ടും പയറും

സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണത്തില്‍ ഇനി ബ്രഡ്ഡ് ഉണ്ടാകില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണത്തില്‍ ഇനി ബ്രഡ്ഡ് ഉണ്ടാകില്ല. പകരം പുട്ട്, ചെറുപയര്‍, കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്‌സ് എന്നിവ 150 ഗ്രാം വീതം ഒന്നിടവിട്ട് ദിവസങ്ങളില്‍ നല്‍കും. ഇതനുസരിച്ച് ഭാരതീയ ചികിത്സാവിഭാഗത്തിന് കീഴിലുളള ആയുര്‍വേദ ആശുപത്രികളിലെ ഡയറ്റ് ഷെഡ്യൂള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഭക്ഷണവും ഭക്ഷണനിയന്ത്രണങ്ങളും ആയുര്‍വേദ ചികിത്സയുടെ ഭാഗമാണ്. അതിനാലാണ് രോഗികള്‍ക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ ആശുപത്രികളിലെ പദ്ധതികള്‍ക്കായി 48.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com