പാതിരാത്രി ടി.വി പൊട്ടിത്തെറിച്ചു വീടിന് തീപിടിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലങ്ങാട് കരിങ്ങാംതുരുത്തില്‍ പാതിരാത്രിയില്‍ ടി.വി പൊട്ടിത്തെറിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കരുമാല്ലൂര്‍: ആലങ്ങാട് കരിങ്ങാംതുരുത്തില്‍ പാതിരാത്രിയില്‍ ടി.വി പൊട്ടിത്തെറിച്ചു. തീ ഉയര്‍ന്ന് വീട്ടിലെ മറ്റുപകരണങ്ങള്‍ക്കും തീപിടിച്ചു. വീട്ടുകാര്‍തന്നെ വെള്ളമൊഴിച്ച് തീയണച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കരിങ്ങാംതുരുത്ത് അന്തിക്കാട് റോമി സേവ്യറിന്റെ വീട്ടിലാണ് അപകടം നടന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. 

അപ്പോഴേക്കും വീട്ടിലാകെ പുക നിറഞ്ഞിരുന്നു. കൂടാതെ ജനല്‍ വിരിയിലേക്കും സോഫാ സെറ്റിലേക്കും തീപടര്‍ന്നിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീയണച്ചു. പിന്നീട് കെഎസ്ഇബിയില്‍ വിവരമറിയിച്ചു. അവരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ടി.വി പൊട്ടിത്തെറിക്കാന്‍ കാരണം എന്നാണ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com