ബിഷപ്പിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു: ചോദ്യംചെയ്യല്‍ നാളെയും തുടരും

താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു.
ബിഷപ്പിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു: ചോദ്യംചെയ്യല്‍ നാളെയും തുടരും


തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു. നാളേയും ചോദ്യം ചെയ്യല്‍ തുടരുമെന്ന് എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. രാവിലെ 11 മണിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസ് സെല്ലിലാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു.

ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യാഴാഴ്ച ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പോലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ഫ്രാങ്കോ പുറത്തേക്ക് പോയത്. വാഹന വ്യൂഹം പുറത്തേക്കിറങ്ങിയതോടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെതിരെയാണ് പ്രതിഷേധം. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കോട്ടയം എസ്.പിയും വൈക്കം ഡിവൈഎസ്പിയും ചേര്‍ന്നാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. വ്യക്തി വൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ പൊലീസ് അത് വിലക്കി. 

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. മെയ് അഞ്ചിനു മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് ബിഷപ്പ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com