ഭാര്യയെ തലക്കടിച്ച് കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

കൊലപാതകത്തിന് ശേഷം സുബ്രഹ്മണ്യന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭാര്യയെ തലക്കടിച്ച് കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

തൃശൂര്‍ : തൃശൂര്‍ കൊടക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. പുലിപ്പാറക്കുന്നില്‍ ചെമ്മണ്ണ വീട്ടില്‍ സുബ്രഹ്മണ്യന്റെ ഭാര്യ ബേബി (46)യെയാണ് കൊലപ്പെടുത്തിയത്. വധിച്ച ശേഷം ബേബിയുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. 

കൊലപാതകത്തിന് ശേഷം സുബ്രഹ്മണ്യന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ സുബ്രഹ്മണ്യനെ ആശുപത്രിിയല്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com