മുഖ്യമന്ത്രി 24ന് കേരളത്തിലെത്തും: ആരോഗ്യപരിശോധനകള്‍ എല്ലാം പൂര്‍ത്തിയായി

മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയായെന്നും ഇപി ജയരാജന്‍ അറിയിച്ചു.
മുഖ്യമന്ത്രി 24ന് കേരളത്തിലെത്തും: ആരോഗ്യപരിശോധനകള്‍ എല്ലാം പൂര്‍ത്തിയായി

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച മടങ്ങിയെത്തിയേക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയായെന്നും ഇപി ജയരാജന്‍ അറിയിച്ചു. 

സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് പോയത്. 22 ദിവസത്തെ ചികിത്സക്കു ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. സെപ്റ്റംബര്‍ 27 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com