ഒടുവില്‍ ഭാഗ്യശാലിയെ കണ്ടെത്തി, പത്തു കോടിയുടെ ബംപര്‍ എത്തുന്നത് വാടക വീട്ടിലേക്ക്

ഒടുവില്‍ ഭാഗ്യശാലിയെ കണ്ടെത്തി, പത്തു കോടിയുടെ ബംപര്‍ എത്തുന്നത് വാടക വീട്ടിലേക്ക്
ഒടുവില്‍ ഭാഗ്യശാലിയെ കണ്ടെത്തി, പത്തു കോടിയുടെ ബംപര്‍ എത്തുന്നത് വാടക വീട്ടിലേക്ക്

തൃശൂര്‍: മണിക്കൂറുകള്‍ നാനാഭാഗത്തുനിന്നും ഉയര്‍ന്ന അന്വേഷണത്തിന് ഒടുവില്‍ ആ ഭാഗ്യശാലി ആരെന്നു കണ്ടെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപറിന്റെ പത്തു കോടി സമ്മാനം തൃശൂര്‍ സ്വദേശിനി വത്സല വിജയന്. 

ഭര്‍ത്താവ് മരിച്ച വല്‍സല (58) ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. ചിറ്റിലപ്പള്ളിയിലെ പഴയ വീടുതകര്‍ന്നതിനെ തുടര്‍ന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. 

തൃശൂലിലെ തന്നെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടി.ബി. 128092 എന്ന ടിക്കറ്റിനാണ് ബംബര്‍ സമ്മാനം. രവി എന്നു പേരുള്ള ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. പത്തു ടിക്കറ്റുകളാണ് ഈ ഏജന്റ് വാങ്ങിയത്. വിറ്റ ഏജന്റിന് ഒരു കോടി രൂപയോളം കമ്മിഷനായി കിട്ടും. ലോട്ടറി വിറ്റ ഏജന്‍സിക്കും കിട്ടും അരക്കോടി. 

ഇന്നലെയായിരുന്നു ഓണം ബംപറിന്റെ നറുക്കെടുപ്പ്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഏതെന്നറിഞ്ഞിട്ടും വിജയി ആരെന്നു കണ്ടെത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com