നിര്‍ബന്ധിക്കുന്നുവെങ്കില്‍ പിന്നെ എന്ത് ചലഞ്ച്? താല്‍പര്യമുള്ളവര്‍ പണം നല്‍കിയാല്‍ മതി: തോമസ് ഐസക്

ഇതിനിടെ  സാലറി ചലഞ്ച് നിര്‍ബന്ധമല്ലെന്നും താല്‍പര്യമുള്ളവര്‍ പണം നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്.
നിര്‍ബന്ധിക്കുന്നുവെങ്കില്‍ പിന്നെ എന്ത് ചലഞ്ച്? താല്‍പര്യമുള്ളവര്‍ പണം നല്‍കിയാല്‍ മതി: തോമസ് ഐസക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാനായി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് സാലറി ചലഞ്ച്. ഈയിടെ ഇതില്‍ പങ്കെടുക്കാത്തവരെ ആക്ഷേപിച്ച് സമൂഹമാധ്യമങ്ങില്‍ ചില കുറിപ്പുകള്‍ കണ്ടിരുന്നു. ഇതിനിടെ  സാലറി ചലഞ്ച് നിര്‍ബന്ധമല്ലെന്നും താല്‍പര്യമുള്ളവര്‍ പണം നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്.

നിര്‍ബന്ധിക്കുന്നുവെങ്കില്‍ പിന്നെ എന്ത് ചലഞ്ചാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ന്യായമായ  പരാതികള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ ഉചിത പരിഹാരം നല്‍കും. ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സാവകാശം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും ഐസക് പറഞ്ഞു. 

ജിഎസ്ടി യില്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍, താല്‍കാലികമായി, ഏതാനും ചരക്കില്‍ നിശ്ചിത കാലത്തേക്ക് സെസ് പിരിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇത് പിരിക്കും. ജയ്റ്റ്‌ലിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. തുക കേരളത്തിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സെസ് സമ്പ്രദായത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീ  കോടതിയിലുണ്ട്. ഇതിന്റെ വിധി കൂടി ആശ്രയിച്ചിരിക്കും ഇത്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഐസക് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com