കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താല്‍ താത്കാലികമായി സമരം അവസാനിപ്പിക്കുമെന്ന് സിസ്റ്റര്‍ അനുപമ. അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ സമരം തുടരും. മാധ്യമങ്ങളും നല്ലവരായ ജനങ്ങളുമടക്കം പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
ബിഷപ്പിനെതിരെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ഇനിയും ലഭിക്കും. സഭയില്‍ നവീകരണമുണ്ടാകേണ്ടതുണ്ട്. ഇനി ഒരു ഫ്രാങ്കോമാരും ഉണ്ടാവാതിരിക്കാനാണ് സമരം നടത്തിയതെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയമാണിതെന്നും അറസ്റ്റ് ചെയ്യുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ