കോടിയേരിയെ തള്ളി ഇപി ജയരാജന്‍ ; 'അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുക, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെ'

കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി
കോടിയേരിയെ തള്ളി ഇപി ജയരാജന്‍ ; 'അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുക, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെ'


തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തി. കോടിയേരിയുടെ നിലപാടുകളെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ്. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. 

ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ദുരുദ്ദേശപരമെന്നാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത്. സത്യാഗ്രഹത്തിന്റെ മറവില്‍ സമര കോലാഹലമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയപ്രചരണങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.  തെളിവുണ്ടെങ്കില്‍ ഏത് പാതിരിയായാലും രക്ഷപെടില്ലെന്നും, ഇരയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com