മോഷണ മുതലെല്ലാം കവര്‍ച്ചാ സംഘത്തലവന്റെ കാമുകിയുടെ വീട്ടില്‍; കണ്ടെടുത്തത് ലക്ഷം വില വരുന്ന ഗൃഹോപകരണങ്ങള്‍

കൂത്താട്ടുകുളത്ത് പൊലീസ് പിടിയിലായ കവര്‍ച്ചാ സംഘത്തിലെ തലവന്റെ കാമുകിയുടെ പാലായിലുളള വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷത്തോളം രൂപ വിലവരുന്ന ഗൃഹോപകരണങ്ങള്‍
മോഷണ മുതലെല്ലാം കവര്‍ച്ചാ സംഘത്തലവന്റെ കാമുകിയുടെ വീട്ടില്‍; കണ്ടെടുത്തത് ലക്ഷം വില വരുന്ന ഗൃഹോപകരണങ്ങള്‍

കൊച്ചി: കൂത്താട്ടുകുളത്ത് പൊലീസ് പിടിയിലായ കവര്‍ച്ചാ സംഘത്തിലെ തലവന്റെ കാമുകിയുടെ പാലായിലുളള വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷത്തോളം രൂപ വിലവരുന്ന ഗൃഹോപകരണങ്ങള്‍. പാലക്കുഴ മൂങ്ങാംകുന്നില്‍ പ്രവാസി കുടുംബത്തിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കടത്തിയതാണ് ഇതെന്ന് പൊലീസ് പറഞ്ഞു. വലിയ റഫ്രിജറേറ്ററും എല്‍ഇഡി ഡിസ്‌പ്ലേ ടിവിയുമാണ് കണ്ടെടുത്തത്. 

മൂങ്ങാംകുന്നില്‍ നിന്ന് ഇവയ്‌ക്കൊപ്പം കവര്‍ച്ച ചെയ്ത മൈക്രോവേവ് ഓവനും
വാഷിങ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളക്കും കൂത്താട്ടുകുളത്ത് ആക്രിക്കച്ചവടക്കാരന്റെ വീട്ടില്‍നിന്നും കണ്ടെടുത്തു. വിവിധ വാഹനങ്ങളില്‍ നിന്ന് മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് രാമപുരം സ്വദേശി ശരത് തലവനായ കവര്‍ച്ചാ സംഘത്തെ പൊലീസ് പിടികൂടിയത്. അന്നുതന്നെ തൊണ്ടിമുതലായ ഗൃഹോപകരണങ്ങള്‍ കാമുകിയുടെ വീട്ടില്‍ നിന്ന് വീണ്ടെടുക്കാന്‍ പൊലീസ് പുറപ്പെടുമ്പോള്‍ ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന ശരത് കയ്യില്‍ മുറിവേല്‍പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ ഇയാളെയും കൂട്ടിയാണ് ഇവിടെനിന്ന് സാധനങ്ങള്‍ തിരികെ എത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തിലെ ശരത് (19), ഫെബിന്‍ (19), ആദര്‍ശ് (18) എന്നിവരെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ ജാമ്യത്തില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com