മദ്യത്തിന് ഒാൺലൈൻ പരസ്യം നൽകി: കൊച്ചിയിലെ മൂന്ന് പ്ര​മു​ഖ ബാറുകൾക്കെതിരെ കേസ്

ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 
മദ്യത്തിന് ഒാൺലൈൻ പരസ്യം നൽകി: കൊച്ചിയിലെ മൂന്ന് പ്ര​മു​ഖ ബാറുകൾക്കെതിരെ കേസ്

കൊ​ച്ചി: ഓ​ണ്‍​ലൈ​നി​ലൂ​ടെ മ​ദ്യ​ത്തി​നു പ​ര​സ്യം ന​ൽ​കിയതിന് മൂ​ന്നു പ്ര​മു​ഖ ബാ​റു​ക​ൾ​ക്കെ​തി​രേ എ​ക്സൈ​സ് കേ​സെ​ടു​ത്തു. മ​ദ്യ ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാണ് ബാ​റു​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തുത്തത്. കൊ​ച്ചി​ൻ പാ​ല​സ്, റാ​ഡി​സ​ണ്‍ ബ്ലൂ, ​ഗോ​കു​ലം പാ​ർ​ക്ക് എ​ന്നീ ഹോ​ട്ട​ലു​ക​ൾ​ക്ക് എ​തി​രേ​യാ​ണ് കേ​സ്.

ഡീ​ൽ ഗ​ണ്‍ എ​ന്ന ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ മ​ദ്യം കു​റ​ഞ്ഞ വി​ല​യി​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ആ​വ​ശ്യാ​നു​സ​ര​ണം ന​ൽ​കു​മെ​ന്നു കാ​ണി​ച്ച് പ​ര​സ്യം ന​ൽ​കി​യാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 

ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യം ന​ൽ​കു​ന്ന​ത് കേ​ര​ള അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന് എ​ക​സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​റു മാ​സം വ​രെ ത​ട​വും 25,000 രൂ​പ വ​രെ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com