അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം, പതിനാറ് പേര്‍ക്കെതിരെ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍

ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം, പതിനാറ് പേര്‍ക്കെതിരെ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ പ്രതികളാക്കി ആദ്യ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 പ്രൊഫഷണല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രഥമിക നിഗമനം. വിദ്യാര്‍ത്ഥികളോടൊപ്പം പുറത്ത് നിന്ന് എത്തിയവര്‍ കൊല ലക്ഷ്യമിട്ടാണ് കോളെജില്‍ എത്തിയതെന്നും അന്വേഷണ സംഘം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇടതു നെഞ്ചിലേറ്റ കുത്തില്‍ ഹൃദയം മുറിഞ്ഞായിരുന്നു അഭിമന്യുവിന്റെ മരണം. നാല് സെന്റീമീറ്റര്‍ വീതിയും ഏഴ് സെന്റീമീറ്റര്‍  നീളവുമുള്ള കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com