കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച തനിക്കെതിരെയുള്ള കേസ് സർക്കാരിന്റെ പ്രതികാര നടപടിയെന്ന് ജോയ് മാത്യു 

മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവിടെ സമരം നടത്തിയിട്ടുള്ള  ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യൂ പ്രതികരിച്ചു
കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച തനിക്കെതിരെയുള്ള കേസ് സർക്കാരിന്റെ പ്രതികാര നടപടിയെന്ന് ജോയ് മാത്യു 

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള  കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിനും സംഘത്തിനുമെതിരെ കേസെടുത്തത്. 

മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവിടെ സമരം നടത്തിയിട്ടുള്ള  ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യൂ പ്രതികരിച്ചു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമർശിച്ചതിനാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ബുധനാഴ്ചയാണ് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് കോഴിക്കോട് മിഠായിതെരുവില്‍ പ്രകടനം നടത്തിയത്. ജോയ് മാത്യുവിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കും എതിരെയാണ് നടപടി. 149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com