കാറ്റും മഴയും വില്ലനാവുന്നു, അഭിലാഷ് ടോമിയുടെ അടുത്തേക്ക് എത്താനാവുന്നില്ല

കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് 14 മീറ്റര്‍ വരെ കടല്‍ തിരമാല ഉയര്‍ന്നതോടെയാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍പ്പെടുന്നത്
കാറ്റും മഴയും വില്ലനാവുന്നു, അഭിലാഷ് ടോമിയുടെ അടുത്തേക്ക് എത്താനാവുന്നില്ല

അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് വേണ്ടിയുള്ള തിരിച്ചിലില്‍ മോശം കാലാവസ്ഥ വില്ലനാവുന്നു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുന്നതും, ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. 

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷിന്റെ പായ്വഞ്ചി നാവിക സേനയുടെ പി-81 നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് കപ്പലിന് പുറമെ, ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റേയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 

അഭിലാഷിന് വേണ്ട ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമം. റേഡിയോ സന്ദേശത്തിലൂടെ രക്ഷാദൗത്യ സംഘവുമായി അഭിലാഷ് സംസാരിക്കുന്നുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് 14 മീറ്റര്‍ വരെ കടല്‍ തിരമാല ഉയര്‍ന്നതോടെയാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍പ്പെടുന്നത്. 

അഭിലാഷ് ഉള്‍പ്പെടെ 18 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്നത്. 1968ല്‍ ബ്രിട്ടീഷുകാരനായ സര്‍ റോബിന്‍ നോക്‌സ് നടത്തിയ കടല്‍പ്രയാണത്തിന്റെ 50ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം. പെര്‍ത്തില്‍ നിന്നും 3000 കിലോമീറ്റര്‍ പടിഞ്ഞാറ് വെച്ചായിരുന്നു അഭിലാഷ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com