ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി; 11 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അനക്കമറ്റനിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുമുന്‍പേ മരിച്ചിരുന്നു. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com