സാലറി ചലഞ്ച്: സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ജീവനക്കാര്‍ നല്‍കിയെന്ന് ചെന്നിത്തല

സാലറി ചലഞ്ച്: സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ജീവനക്കാര്‍ നല്‍കിയെന്ന് ചെന്നിത്തല

ശാരീരികമായി നേരിടുമെന്ന ഭീഷണി കൊണ്ടുമാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായതെന്നും ചെന്നിത്തല ആരോപിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ കുറ്റപ്പെടുത്തി പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഭീഷണിയും അധികാരവും ഉപയോഗിച്ച് ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ജീവനക്കാര്‍ നല്‍കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ എല്ലാം പച്ചക്കള്ളമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് 1500 പേര്‍ വിസമ്മത പത്രം നല്‍കി. ധനവകുപ്പില്‍ നിന്ന് 173 പേരും, പൊതുഭരണ വകുപ്പില്‍ നിന്ന് 700 പേരും നിയമവകുപ്പില്‍ നിന്ന് 40 പേരും നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് 433 പേരും വിസമ്മത പത്രം നല്‍കി. 

സര്‍ക്കാര്‍ എയിഡ് സ്‌കൂളില്‍ നിന്ന് 70 ശതമാനം അദ്ധ്യാപകരും സാലറി ചലഞ്ചിനോട് വിരുദ്ധ മനോഭാവം പ്രകടിപ്പിച്ചു. ശാരീരികമായി നേരിടുമെന്ന ഭീഷണി കൊണ്ടുമാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായതെന്നും ചെന്നിത്തല ആരോപിക്കുന്നു.

ശനിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സാലറി ചലഞ്ച് വീണ്ടും നീട്ടിയെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്. അതിനര്‍ത്ഥം സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായില്ലെന്നാണ്. പെന്‍ഷന്‍കാരോട് ഇഷ്ടമുള്ള തുക സംഭാവന ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. അതേ മാതൃക സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും പിന്തുടരണമായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com