ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി: പത്തൊമ്പതുകാരന്‍ പിടിയില്‍

കുറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു
ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി: പത്തൊമ്പതുകാരന്‍ പിടിയില്‍

ആലപ്പുഴ: കുറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവിനെ(19) പൊലീസ് കസ്റ്റഡിയിലെടുത്തു. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി(52)യാണ് കൊല്ലപ്പെട്ടത്. 

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന്‍ രക്ഷപ്പെട്ടത്. ജെറിനെ വീട്ടില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com