ഒടുവില്‍ ജീവിത തീരത്തിലേക്ക്; നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.
ഒടുവില്‍ ജീവിത തീരത്തിലേക്ക്; നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനം ഒസിരിസ് ആണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. സോഡിയാക് ബോട്ടിറക്കിയാണ് രക്ഷിച്ചത്. അദ്ദേഹം സുരക്ഷിതനാണെന്നും വൈദ്യസഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും നാവിക സേന അറിയിച്ചു. മത്സ്യബന്ധന യാനത്തിലേക്ക് അഭിലാഷിനെ മാറ്റി. ഇലെ ആംസ്റ്റര്‍ഡാം ദ്വീപിലേക്കാകും ഇദ്ദേഹത്തെ മാറ്റുക. 

പായ്‌വഞ്ചിയുടെ പായ്മരം ഒടിഞ്ഞുവീണ് നടുവിന് പരുക്കേറ്റ അഭിലാഷ് വഞ്ചിയില്‍ കിടപ്പിലായിരുന്നു. തനിക്ക് സ്‌ട്രെച്ചര്‍ ആവശ്യമാണെന്ന് അഭിലാഷ് ഫ്രാന്‍സിലെ റെയ്‌സ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചിരുന്നു. 

എട്ടുമീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റും താണ്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷിനെ രക്ഷിച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ, പായ്മരങ്ങള്‍ തകര്‍ന്ന്, പ്രക്ഷുബ്ധമായ കടലില്‍ അലയുകയായിരുന്നു അഭിലാഷ് യാത്ര തിരിച്ച തുരിയ എന്ന പായ്‌വഞ്ചി. ശനിയാഴ്ച ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നു പുറപ്പെട്ട നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനം പായ്‌വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com