ബസ് ചാർജ് വർധന വേണ്ട ; പ​ക​രം പുതിയ നിർദേശങ്ങളുമായി ബസുടമകൾ

നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്ന് അ​ക​റ്റും എ​ന്ന വി​ല​യി​രു​ത്തലാണ് ബസുടമകളുടെ ഈ നീക്കത്തിന് പിന്നിൽ
ബസ് ചാർജ് വർധന വേണ്ട ; പ​ക​രം പുതിയ നിർദേശങ്ങളുമായി ബസുടമകൾ

തൃ​ശ്ശൂ​ർ: ബസ് ചാർജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബസുടമകൾ ഉ​പേ​ക്ഷി​ക്കു​ന്നു. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്ന് അ​ക​റ്റും എ​ന്ന വി​ല​യി​രു​ത്തലാണ് ബസുടമകളുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിലായ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ബസ് ചാർജ് വർധനയ്ക്ക് അനുകൂലവുമല്ല. ഈ സാഹചര്യത്തിലാണ് പ​ക​രം, ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ബ​സു​ട​മ​ക​ൾ മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്.

പ്ര​ധാ​ന ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്​: ഇ​ന്ധ​ന​ത്തി​ന് സ​ബ്സി​ഡി, നി​കു​തി​യി​ള​വ്, 15 വ​ർ​ഷ​മെ​ന്ന കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ൽ, കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കി​യ സിം​ഗി​ൾ ഡ്യൂ​ട്ടി പ​രി​ഷ്കാ​ര​ത്തി​നൊ​പ്പം റൂ​ട്ടു​ക​ളി​ലും ക്ര​മീ​ക​ര​ണം, ഈ ​റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ്, ഇ​ൻ​ഷൂ​റ​ൻ​സ് പ്രീ​മി​യം കു​റ​ക്കു​ക, ടോ​ളു​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, പൊ​തു​വാ​ഹ​ന​മാ​യ​തി​നാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന നി​കു​തി​ക​ളി​ൽ ഇ​ള​വ് വ​രു​ത്തു​ക, സൗ​ജ​ന്യ യാ​ത്ര​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം വ​രു​ത്തു​ക, ബ​സു​ട​മ​ക​ൾ​ക്ക് ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്തു​ക, റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കു​റ്റ​മ​റ്റ​താ​ക്കു​ക.

ഈ നിർദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് നീക്കം. ഇതിനോടുള്ള സർക്കാരിന്റെ തുടർസമീപനം നോക്കി ഭാവി പരിപാടികൾ തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം. നി​ല​വി​ലെ നി​കു​തി​യൊ​ടു​ക്കി​യ കാ​ലാ​വ​ധി സെ​പ്​​റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കുകയാണ്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ  ജി-​ഫോം ന​ൽ​കി അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ൾ​ക്കെ​ന്ന പേ​രി​ൽ നി​കു​തി​യൊ​ടു​ക്കാ​തെ ബസ്സുകൾ ക​യ​റ്റി​യി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ബ​സു​ട​മ​ക​ൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com