ബൈക്കുമായി കൂട്ടിയിടിച്ചു, കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; മൂവാറ്റുപുഴയില്‍ വന്‍ ദുരന്തം ഒഴിവായി 

മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് ബസ് പൂര്‍ണമായി കത്തിനശിച്ചു
ബൈക്കുമായി കൂട്ടിയിടിച്ചു, കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; മൂവാറ്റുപുഴയില്‍ വന്‍ ദുരന്തം ഒഴിവായി 

കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് ബസ് പൂര്‍ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു. തീ പടരും മുന്‍പ് ബസിലെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചത് മൂലം വന്‍ ദുരന്തം ഒഴിവായി.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ ടാങ്ക് ചോര്‍ന്നതാണ്
തീപിടിക്കാന്‍ കാരണം. എന്നാല്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചില്ല. തീ പടരും മുന്‍പെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചത് വന്‍ അപകടം ഒഴിവാക്കി. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.സീറ്റുകള്‍ക്ക് തീ പിടിച്ചതാണ് ബസ് പൂര്‍ണമായി കത്തിനശിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്. 

മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബൈക്കുമായാണ് കൂട്ടിയിടിച്ചത്. സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്ത് എത്തിയ അഗ്നിശമന സേനാവിഭാഗം തീ അണയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിച്ചു. തീ പൂര്‍ണമായി അണച്ച ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുക്കാന്‍ സാധിച്ചത്. ഈ സമയം മറ്റു വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നത് തടഞ്ഞതും മറ്റു അപകടങ്ങള്‍ ഒഴിവാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com