തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുക്കോലയ്ക്കലിൽ താമസിക്കുന്ന
തൂത്തുക്കുടി സ്വദേശി കനിയമ്മ എന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതക ശേഷം ഭർത്താവ് മാരിയപ്പനെ കാണാനില്ലെന്നാണ് വിവരം. ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. രാത്രി 11 മണിക്ക് ശേഷം ഇയാൾ സ്കൂട്ടറിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ