5000 കോടിയുടെ പ്രത്യേക ഗ്രാന്‍ഡ് അനുവദിക്കണം, വായ്പാ പരിധി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി; വിദേശ സഹായം സ്വീകരിക്കാന്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി 

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
5000 കോടിയുടെ പ്രത്യേക ഗ്രാന്‍ഡ് അനുവദിക്കണം, വായ്പാ പരിധി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി; വിദേശ സഹായം സ്വീകരിക്കാന്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി  ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യവികസനമേഖലയുടെ വികസനത്തിന് 5000 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍ഡ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തില്‍ 10 ശതമാനം വര്‍ധന വരുത്താന്‍ വിവിധ മന്ത്രാലയങ്ങളോട് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സൃഷ്ടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദേശധനസഹായം സ്വീകരിക്കുന്നതിലെ തടസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ വിദേശ ധനസഹായം സ്വീകരിക്കാന്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രവാസികളുടെ ധനസഹായം സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ലോകബാങ്ക്, എഡിബി എന്നിവയില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ അനുവദിക്കണം. പ്രളയത്തിന് ശേഷമുളള കേരളത്തിന്റെ അവസ്ഥ ധരിപ്പിച്ച മുഖ്യമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4796 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തണം. 3 ശതമാനത്തില്‍ നിന്ന് വായ്പ പരിധി 4.5 ശതമാനമാക്കി വര്‍ധിപ്പിക്കണം. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍  അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ 16000 കോടി രൂപ ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ധരിപ്പിച്ചു. പ്രളയക്കെടുതിയില്‍ കേന്ദ്രം നല്‍കിയ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പറഞ്ഞ പിണറായി ഇതിന്റെ ഗുണഫലങ്ങള്‍ സമീപഭാവിയില്‍ തന്നെ കണ്ടുതുടങ്ങുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com