എബിവിപി നേതാവിന്റ പേരിലുള്ള എന്‍ഡോവ്‌മെന്റ് നല്‍കാന്‍ കെ.ടി ജലീല്‍ എത്തി; തടഞ്ഞ് എസ്എഫ്‌ഐ

കേരളവര്‍മ്മ കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനും എബിവിപി പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച പി.ശ്യാമിന്റെ പേരിലുള്ള എന്‍ഡോവ്‌മെന്റ് സമ്മാനിക്കുന്നത് എസ്എഫ്‌ഐ തടഞ്ഞു
എബിവിപി നേതാവിന്റ പേരിലുള്ള എന്‍ഡോവ്‌മെന്റ് നല്‍കാന്‍ കെ.ടി ജലീല്‍ എത്തി; തടഞ്ഞ് എസ്എഫ്‌ഐ

തൃശൂര്‍: കേരളവര്‍മ്മ കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനും എബിവിപി പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച പി.ശ്യാമിന്റെ പേരിലുള്ള എന്‍ഡോവ്‌മെന്റ് സമ്മാനിക്കുന്നത് എസ്എഫ്‌ഐ തടഞ്ഞു. മന്ത്രി കെ.ടി ജലീലാണ് എന്‍ഡോവ്‌മെന്റ് സമ്മാനിക്കാനെത്തിയത്. എന്‍ഡോവ്‌മെന്റ് സ്വീകരിക്കാനായി പലയിടത്തുനിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. 

പത്രപ്രവര്‍ത്തനായിരുന്ന ശ്യാമിന്റെ പേരില്‍ പത്തുവര്‍ഷമായി എല്ലാവിഭാഗത്തിലെയും മികച്ച വിദ്യാര്‍ത്ഥിക്ക് എന്‍ഡോവ്‌മെന്റ് നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com