പൊൻമുടി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടും ; ജാ​ഗ്രതാ നിർദേശം

ചൊവ്വാഴ്ച രാവിലെ 10 മുതൽ വെള്ളം തുറന്നുവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്
പൊൻമുടി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടും ; ജാ​ഗ്രതാ നിർദേശം

ഇടുക്കി : ഇടുക്കി പൊൻമുടി അണക്കെട്ടിൽനിന്നും കൂടുതൽ വെള്ളം തുറന്നുവിടും. മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നുവിടുന്നത്. നിലവിൽ 11 ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇത് 45 ഘനമീറ്റർ ആയാണ് വർദ്ധിപ്പിക്കുക. 

ചൊവ്വാഴ്ച രാവിലെ 10 മുതൽ വെള്ളം തുറന്നുവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പന്നിയാറിന്‍റെയും  മുതിരപ്പുഴയാറിന്‍റെയും  പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com