ഫ്രാങ്കോയ്ക്കായി പിസി ജോര്‍ജ്ജിന്റെ വാര്‍ത്താ സമ്മേളനം നാളെ; ജയിലില്‍ അടച്ചവരുടെ മേല്‍ ദൈവശിക്ഷ ഇടിതീ പോലെ വന്നു വീഴും

ഫ്രാങ്കോയ്ക്കായി പിസി ജോര്‍ജ്ജിന്റെ വാര്‍ത്താ സമ്മേളനം നാളെ; ജയിലില്‍ അടച്ചവരുടെ മേല്‍ ദൈവശിക്ഷ ഇടിതീ പോലെ വന്നു വീഴും

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലാക്കിയത് കേരളത്തിലെ മാധ്യമങ്ങള്‍ - കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തും 

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിസി ജോര്‍ജ്ജ് എംഎല്‍എ ജയിലിലെത്തി സന്ദര്‍ശിച്ചു. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ 

ഇതൊരു രഹസ്യ സന്ദര്‍ശനമൊന്നുമല്ല പരസ്യ സന്ദര്‍ശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. എന്തിനാ ഒളിക്കുന്നേ. ഒരു നിരപരാധിയെ പിടിച്ച് സബ് ജയിലില്‍ ഇട്ടേക്കുവല്ലേ  ഒന്നു കണ്ടേക്കാമെന്ന് കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി ഞാന്‍ വണങ്ങി. ഇനിയും വരും പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിതീ പോലെ വന്നു വീഴുമെന്നായിരുന്നു സന്ദര്‍ശനത്തിന് പിന്നാലെ ജോര്‍ജ്ജിന്റെ വാക്കുകള്‍

ബിഷപ് ഫ്രാങ്കോ കേസില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ ഇരയായ കന്യാസ്ത്രീ കോട്ടയം എസ്പിക്ക് പരാതിനല്‍കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് പിസിയുടെ മറുപടി ഇങ്ങനെ. ഏതു നിയമനടപടിയും നേരിടാന്‍ തയാറാണ്. ഞാന്‍ ഫ്രാങ്കോ പിതാവല്ല. പി.സി ജോര്‍ജ് എംഎല്‍എയാ അതു മറക്കരുത്.

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലാക്കിയത് കേരളത്തിലെ മാധ്യമങ്ങളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com