ട്രെയിനുകളുടെ വൈകി ഓട്ടത്തിന് പരിഹാരമാകുമോ ? ഇന്ന് ഉന്നതതലയോഗം

പാത ഇരട്ടിപ്പിക്കല്‍, ട്രെയിനുകളുടെ വൈകിയോട്ടം, ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ കുറവ് തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും
ട്രെയിനുകളുടെ വൈകി ഓട്ടത്തിന് പരിഹാരമാകുമോ ? ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം : യാത്രക്കാരെ വലച്ച് ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു. പാളത്തിലെ അറ്റകുറ്റപ്പണി, പാത ഇരട്ടിപ്പിക്കല്‍, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ഒരു മാസത്തോളം 10 പാസഞ്ചര്‍ വണ്ടികള്‍ റദ്ദാക്കിയിരുന്നു. ട്രെയിനുകളുടെ എത്തിച്ചേരല്‍ സമയം നീട്ടി നല്‍കിക്കൊണ്ടുള്ള പുതിയ സമയപട്ടികയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ഇന്ന് ഉന്നത തലയോഗം ചേരും. ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ഠയും സംസ്ഥാനത്തെ എംപിമാരും യോഗത്തില്‍ പങ്കെടുക്കും. പാത ഇരട്ടിപ്പിക്കല്‍, ട്രെയിനുകളുടെ വൈകിയോട്ടം, ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ കുറവ് തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും. 

ലോക്കോ പൈലറ്റ്, ഗാര്‍ഡ്, എഞ്ചിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവ്, കോച്ച് ക്ഷാമം എന്നിവ റെയില്‍വേയെ വലയ്ക്കുന്നുണ്ട്. ജനറല്‍ കോച്ചുകള്‍ കുറവായതിനാല്‍ 11 എക്‌സ് പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളാണ് കുറച്ചത്. ഒരു തീവണ്ടിയില്‍ നിന്നുള്ള കോച്ച് എടുത്ത് അടുത്തത് അയക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് റെയില്‍വേ ജീവനക്കാര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com