തുലാവര്‍ഷ തീവ്രത: ഡാമുകള്‍ ഒന്നിച്ച് തുറക്കേണ്ടിവരും; സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍

ഇത്തവണയും തുലാവര്‍ഷം ശക്തമായാല്‍ ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടേണ്ടി വരും
തുലാവര്‍ഷ തീവ്രത: ഡാമുകള്‍ ഒന്നിച്ച് തുറക്കേണ്ടിവരും; സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍

കൊച്ചി: തുലാവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തിലധികം വെള്ളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി ഉള്‍പ്പടെ ഡാമുകളില്‍ 40 ശതമാനം വരെ വെള്ളം നിറയുന്നത് തുലാവര്‍ഷത്തിലാണന്നെരിക്കെ ഇപ്പോഴും ജലനിരപ്പ് താഴ്ത്താന്‍ ശ്രമം തുടങ്ങിയിട്ടില്ല.

തുലാവര്‍ഷത്തിന്റെ തീവ്രതയെ കുറിച്ച് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഒക്ടോബര്‍ പകുതിയോടെ തുലാവര്‍ഷം തുടങ്ങുമെന്ന നിഗമനത്തിലാണ് കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മൂന്ന് മാസങ്ങളില്‍ ശരാശരി 480 മില്ലി ലിറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യാറുള്ളത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇതില്‍ നല്ല ശതമാനവും ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ജില്ലകൡ ശരാശരിയിലും അധികം മഴ ലഭിച്ചിരുന്നു.

ഇത്തവണയും തുലാവര്‍ഷം ശക്തമായാല്‍ ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടേണ്ടി വരും. ഓഗസ്തില്‍ പ്രവചനം മറികടന്ന് ഡാമുകള്‍ നിറഞ്ഞപ്പോഴാണ് ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായത്.അതേസമയം ഡാമുകളിലെ വെള്ളം തുറന്നുവിടുകയും തുലാവര്‍ഷം ദുര്‍ബലമാവുകയും ചെയ്താല്‍ അതിരൂക്ഷമായ ജലദൗര്‍ബല്യം കേരളം നേരിടേണ്ടി വരും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com