പിണറായി കൂട്ടക്കൊല : മറഞ്ഞിരിക്കുന്ന കാമുകന്റെ പങ്ക് വെളിച്ചത്ത് വരുമോ ?  ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് വരുന്നു, പുനരന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

സൗമ്യയുടെ ജയിലിലെ ആത്മഹത്യ അടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കും 
പിണറായി കൂട്ടക്കൊല : മറഞ്ഞിരിക്കുന്ന കാമുകന്റെ പങ്ക് വെളിച്ചത്ത് വരുമോ ?  ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് വരുന്നു, പുനരന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

കണ്ണൂര്‍ : കണ്ണൂര്‍ പിണറായിയില്‍ ഒരു വീട്ടിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുന്നു. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. കേസില്‍ അറസ്റ്റിലായ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കണ്ണൂര്‍ ജയിലില്‍ വെച്ച് തൂങ്ങിമരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യക്കുറിപ്പാണ് കേസില്‍ പുനരന്വേഷണത്തിലേക്ക് നയിച്ചത്. 

കേസില്‍ താന്‍ നിരപരാധിയാണെന്നും, മറ്റൊരാളാണ് പ്രതിയെന്നും സൗമ്യ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. പിണറായിയിലെ കൂട്ടക്കൊലയും, സൗമ്യയുടെ ആത്മഹത്യയും അടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ട് ഡി.ജി.പി. ഉത്തരവിട്ടു. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ബന്ധുക്കളും കര്‍മസമിതിയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തേ നിവേദനം നല്‍കിയിരുന്നു.

ഐശ്വര്യ കിഷോര്‍, വണ്ണത്താന്‍ വീട്ടില്‍ കമല, കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് മൂന്നുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകളായ സൗമ്യയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

സൗമ്യയുടെ മകള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയതും സമാനരീതിയിലായിരുന്നു. എലിവിഷത്തിലടങ്ങിയ അലൂമിനിയം ഫോസ്‌ഫൈഡാണ് മരണകാരണമായതെന്നായിരുന്നു നിഗമനം. സംഭവത്തിലെ മുഖ്യപ്രതി സൗമ്യ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ആത്മഹത്യ ചെയ്തു. കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും െ്രെകംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നതായും സൗമ്യയുടെ സഹോദരി സന്ധ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com