പ്രളയശേഷം കപ്പയ്ക്ക് പൊന്നുവില; വിപണിയില്‍ നാല്‍പ്പത് രൂപയിലേക്ക്

ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് കപ്പയ്ക്ക്
പ്രളയശേഷം കപ്പയ്ക്ക് പൊന്നുവില; വിപണിയില്‍ നാല്‍പ്പത് രൂപയിലേക്ക്

കൊച്ചി: പ്രളയം തീര്‍ത്ത നഷ്ടത്തില്‍ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് കര്‍ഷകര്‍. വെള്ളം കയറി കൃഷി നശിക്കുകയും ആവശ്യത്തിന് കിട്ടാതാകുകയും ചെയ്തതോടെയാണ് വിപണിയില്‍ കപ്പയുടെ വില കുതിച്ചുകയറിയത്. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് കപ്പയ്ക്ക്. കിലോയ്ക്ക് 34 മുതല്‍ 36 രൂപവരെയാണ് വില. ഇത് ഈ മാസത്തോടെ 40 ലേക്ക് എത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നു.

വാട്ടുകപ്പയുടെ വില കിലോയ്ക്ക് 70 ലധികമാണ്. മറ്റ് കാര്‍ഷിക വിളകള്‍ക്ക് ഇത്ര ഡിമാന്റില്ലെങ്കിലും പച്ചക്കായയ്ക്കും കര്‍ഷകര്‍ക്ക് നലവില ലഭിക്കുന്നുണ്ട്. വില ഉയര്‍ന്നതോടെ കര്‍ഷകരെ കപ്പ കൃഷിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. തരിശായി കിടന്നിരുന്ന നെല്‍വയലുകളിലാണ് സജീവമായി കപ്പ കൃഷി നടുന്നത്. നേരത്തെ 20 രൂപയായിരുന്നു വില. വിലയിലെ കുതിച്ചുചാട്ടമാണ് വ്യാപകമായി കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com