ഇന്ധന വിലയിൽ ഇന്നും വർധന ; പെട്രോളിന് 14 ഉം ഡീസലിന് 12 ഉം പൈസ കൂടി

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.37 രൂ​പ​യും ഡീ​സ​ലി​ന് 79.46 രൂ​പ​യു​മാ​യി
ഇന്ധന വിലയിൽ ഇന്നും വർധന ; പെട്രോളിന് 14 ഉം ഡീസലിന് 12 ഉം പൈസ കൂടി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ലയിൽ ഇ​ന്നും വ​ർ​ധന. സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സയുമാണ് വർധിച്ചത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.37 രൂ​പ​യും ഡീ​സ​ലി​ന് 79.46 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 84.87 രൂ​പ​യും ഡീ​സ​ലി​ന് 77.96 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 85.24 രൂ​പ​യും ഡീ​സ​ലി​ന് 78.32 രൂ​പ​യു​മാ​ണ് വി​ല.

പെട്രോൾ വില 90 കടന്ന മുംബൈയിൽ, ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 90.35 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 78.82 രൂപയും. രാജ്യതലസ്ഥാനമായ ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 83 രൂ​പ​യും ഡീ​സ​ലി​ന് 74.24 രൂ​പ​യു​മാ​ണ് വി​ല. പെ​ട്രോ​ളി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് മും​ബൈ​യി​ൽ ഈടാക്കിക്കൊണ്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com