എറണാകുളം കച്ചേരിപ്പടിയില്‍ ഗാന്ധിയുടെ തലയറുത്തു; പ്രതിഷേധം,അന്വേഷണം

എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി
എറണാകുളം കച്ചേരിപ്പടിയില്‍ ഗാന്ധിയുടെ തലയറുത്തു; പ്രതിഷേധം,അന്വേഷണം

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാലിലെ ആറരയോടെയാണ് സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധവുമായി ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രകടനം നടത്തി. 

പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ്. സ്ഥാപിച്ചിരുന്ന പീഠത്തില്‍ ചരിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമ കാണപ്പെട്ടത്. 
കച്ചേരിപ്പടിയില്‍ ശീമാട്ടിക്ക് സമീപം മെട്രോ പാലത്തിന് സമീപമാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com